Type Here to Get Search Results !

Bottom Ad

പഞ്ചായത്തംഗത്തെയും ഭര്‍ത്താവിനെയും അക്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): പഞ്ചായത്ത് വനിതാ അംഗത്തെയും ഭര്‍ത്താവിനെയും അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള കക്കണ്ടത്തെ മന്‍സൂറി (33)നെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മനാട് പഞ്ചായത്തംഗം രേണുക(48), ഭര്‍ത്താവ് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി എം. ഭാസ്‌കരന്‍, സഹോദരന്‍ ടി. ചന്ദ്രശേഖരന്‍ (32) എന്നിവരെ അക്രമിച്ച കേസിലാണ് മന്‍സൂര്‍ അറസ്റ്റിലായത്. 

19ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മന്‍സൂറിനെയും ബേനൂരിലെ സുരേഷ് മണിക്കെതിരെയും വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മന്‍സൂറിനെ സി.പി.ഐയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കി.


Keywords: Kasaragod-vidyanagar-attack-cpm-arrest-court

Post a Comment

0 Comments

Top Post Ad

Below Post Ad