Type Here to Get Search Results !

Bottom Ad

മന്ത്രി യു.ടി ഖാദറിന്റെ ഫാര്‍മ വിപ്ലവം മംഗളൂരുവില്‍ ഫാര്‍മപാര്‍ക്ക് വരുന്നു

മംഗളൂരു (www.evisionnews.in): ടെക്‌നോപാര്‍ക്ക് മോഡലില്‍ മംഗളൂരുവില്‍ ഫാര്‍മപാര്‍ക്ക് വരുന്നു. കര്‍ണാടകയിലെ മാതൃകാമന്ത്രിയായ യു.ടി ഖാദറാണ് ഫാര്‍മപാര്‍ക്ക് എന്ന തന്റെ ആശയം സാക്ഷാത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇതിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്തകുമാറിന്റെ സര്‍വ്വ പിന്തുണയുമുണ്ട്. 
ഫാര്‍മ പാര്‍ക്ക് നിലവില്‍ വരുന്നതോടെ മരുന്നുല്‍പാദക കമ്പനികളുടെ ഒരു ഹബ്ബായി മംഗളൂരു മാറും. ദേര്‍ളക്കട്ടക്കു സമീപം മുഡിപ്പു വ്യവസായ എസ്റ്റേറ്റിലെ നൂറേക്കര്‍ സ്ഥലം ഇതിനു വേണ്ടി ലഭ്യമാക്കാനാണ് യു.ടി ഖാദറിന്റെ ശ്രമം. 
പരിസ്ഥിതി ദോഷമില്ലാതെ സ്ഥാപിക്കുന്ന പാര്‍ക്കില്‍ നിരവധി തൊഴില്‍ സാധ്യതകളുണ്ട്. പാര്‍ക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഡെ. കമ്മീഷണര്‍ എ.ബി ഇബ്രാഹിമടക്കമുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.



Keywords: Kasaragod-news-karnataka-manglore-bjp
Tags

Post a Comment

0 Comments

Top Post Ad

Below Post Ad