മലപ്പുറം (www.evisonnews.in): തിങ്കളാഴ്ച കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.വി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ പന്തല്ലൂര്‍ മുടിക്കോട്ടുള്ള സ്വന്തം ക്ലിനിക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്ത് കിട്ടിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം കല്‍പ്പറ്റയില്‍ ബസിറങ്ങിയതായാണു വിവരം. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന ഔദ്യോഗിക വാഹനത്തിലേക്ക് ഡോ. ശശിധരന്‍ എത്തിയില്ല. ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒയുടെ പരാതിയില്‍ മാനന്തവാടി പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kerala-malappuram-news-missing-dead-body-found
Post a Comment
0 Comments