Type Here to Get Search Results !

Bottom Ad

പെരഡാലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

ബദിയടുക്ക (www.evisionnews.in): പെരഡാലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. നാട്ടക്കല്‍ ആനക്കല്ലിലെ ജയരാജ്(28), ബെള്ളൂരിലെ പ്രകാശ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പെരഡാല പാലത്തിന് സമീപമാണ് അപകടം. ജയരാജും പ്രകാശും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragod-news-baduyadukka-accident-22

Post a Comment

0 Comments

Top Post Ad

Below Post Ad