Type Here to Get Search Results !

Bottom Ad

ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചു


ആലംപാടി (www.evisionnews.in): എരിയപ്പാടിയില്‍ സ്ഥാപിച്ച എമിഗോസ് ആര്‍ട് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ക്ലബ്ബിന്റെ പേരുവിവരം പ്രദര്‍ശിപ്പിച്ച ഫ്‌ലക്‌സ്  ബോര്‍ഡാണ് മധ്യഭാഗം കീറിനശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണെന്ന് സംശയിക്കുന്നു. ഇത് രണ്ടാം തവണയാണ് ഫ്‌ലക്‌സ് നശിപ്പിക്കുന്നത്. ക്ലബ്ബിന്റെ വളര്‍ച്ചയും കുതിപ്പും കണ്ട് വിളറിപൂണ്ട ചില സാമൂഹ്യദ്രോഹികളാണ് സംഭവത്തിന്റെ പിന്നിലെന്നും നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രസിഡണ്ട് കെ.എ നിസാര്‍, സെക്രട്ടറി അസീസ് എരിയപ്പാടി എന്നിവര്‍ പറഞ്ഞു.

Keywords: Kasargod-news-alambady-flux-board-destroyed

Post a Comment

0 Comments

Top Post Ad

Below Post Ad