Type Here to Get Search Results !

Bottom Ad

ട്രാക്ക് ഉണര്‍ന്നു; മീറ്റ് റെക്കോര്‍ഡോടെ സംസ്ഥാന കായികമേളക്ക് തുടക്കമായി

കോഴിക്കോട് (www.evisionnews.in): രണ്ടുപതിറ്റാണ്ടിന്റെ മീറ്റ് റെക്കോര്‍ഡ് മാറ്റിയെഴുതി സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി. കോതമംഗലം മാര്‍ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ 21 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോട് മാറ്റിയെഴുതി ചരിത്രം കുറിച്ചത്. മീറ്റിലെ ആദ്യ സ്വര്‍ണനേട്ടവും എറണാകുളവും മാര്‍മേസില്‍ സ്‌കൂളിലെ ബിപിന്റെതായിരുന്നു.

തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലട എച്ച്.എസിലെ സി. ബബിതയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി എച്ച്.എസിലെ പി.എന്‍ അജിത്തും സ്വര്‍ണം നേടിയതോടെ രണ്ട് സ്വര്‍ണവുമായി പാലക്കാടിന്റെ കുതിപ്പിന് തുടക്കമായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലിന്റെ അനുമോള്‍ക്കാണ് സ്വര്‍ണം.

ദേശീയറെക്കോര്‍ഡിനേക്കാള്‍ മികച്ച സമയം കുറിച്ചാണ് അനുമോള്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. 2013 ല്‍ കെ.ആര്‍ ആതിര സ്ഥാപിച്ച റെക്കോഡാണ് അനുമോള്‍ തിരുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലെ അത്‌ലറ്റിക് ട്രാക്കിലാണ് സ്‌കൂള്‍ മീറ്റ് നടക്കുന്നത്.


Keywords: Kerala-news-kozikkod-athletic-meet-

Post a Comment

0 Comments

Top Post Ad

Below Post Ad