കാഞ്ഞങ്ങാട് (www.evisionnews.in): തെങ്ങില്‍ കെട്ടിയ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. അതിയാമ്പൂര്‍ കാടന്‍വീട്ടില്‍ രാമന്‍ -നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ എന്ന ബിജു (55) വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം.
തെങ്ങില്‍ വലിച്ചുകെട്ടിയ കമ്പി പൊട്ടി ത്രിഫേസ് ലൈനില്‍ തട്ടിനില്‍ക്കുകയായിരുന്നു. തെങ്ങിന് വെള്ളമൊഴിക്കാന്‍ പൈപ് വലിക്കുന്നതിനിടെ കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: ബീന. ഏക മകള്‍: പൂജ. സഹോദരങ്ങള്‍: ഡോ. ലീന രാമന്‍, നീന രാമന്‍ (അധ്യാപിക, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്), പരേതനായ വിനോദ്.
Keywords: Kasaragod-news-death

Post a Comment
0 Comments