Type Here to Get Search Results !

Bottom Ad

തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രിസ്മസ് ആഘോഷം


തിരുവനന്തപുരം (www.evisionnews.in): തിരുപ്പിറവിയുടെ സ്മരണയില്‍ ലോകമെങ്ങും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിച്ച് കേരളത്തിലെ ദേവാലയങ്ങളില്‍ പാതിരാകുബാന നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പുമാര്‍ ക്ലീമീസ് കതോലിക്ക ബാവ നേതൃത്വം നല്‍കി.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ കര്‍ദിനാള്‍മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുളന്തുരുത്തി സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷയില്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ നേതൃത്വം നല്‍കി. യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കതോലിക്ക തോമസ് പ്രഥമന്‍ ബാവയാണ് വേങ്ങൂര്‍ മാര്‍ത്തോമ പള്ളിയില്‍ നടന്ന ക്രിസ്മസ് കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കിയത്.

മലബാറിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനകളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 


Keywords: Kerala-news-crismax-bishp-celebration 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad