മുംബൈ (www.evisionnews.in): അധോലോക രാജാവും 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യആസൂത്രകനുമായ ദാവൂദ് ഇബ്രാഹിം പിന്‍ഗാമിയെ ശനിയാഴ്ച പ്രഖ്യാപിക്കും. കറാച്ചിയില്‍ നടക്കുന്ന ദാവൂദിന്റെ അറുപതാം ജന്മദിനാഘോഷത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഗുരുതര ആരോഗ്യപ്രശ്‌നം നേരിടുകയാണ് ദാവൂദ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഡി കമ്പനിക്ക് ആയിരം കോടി ഡോളറിന്റെ ബിസിനസ് സാമ്രാജ്യമുണ്ട്. മയക്കുമരുന്ന്, വാതുവെയ്പ്, ഹവാല, ആയുധ കള്ളക്കടത്ത് എന്നിവയാണ് കമ്പനിയുടെ ഇടപാട്. ഇതെല്ലാം നയിക്കാനാണ് പിന്‍ഗാമിയെ തിരക്കിട്ട് പ്രഖ്യാപിക്കുന്നത്. സഹോദരനായ അനീസ് അഹമ്മദിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ദാവൂദിന്റെ വലംകൈയായ ചോട്ടാ ഷക്കീലിനും സാധ്യതയുണ്ട്.
കറാച്ചിയില്‍ എവിടെയാണ് ജന്മദിനാഘോഷമെന്ന് പുറത്തുവിട്ടിട്ടില്ല. ദുബൈ രാജകുടുംബാംഗവും പ്രമുഖ നയതന്ത്രപ്രതിധികളുമടക്കം 35 പേര്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാനേഷണം വിഭാഗം പറയുന്നു.
വര്‍ഷങ്ങളായി കറാച്ചിയില്‍ പാക് സുരക്ഷാസേനയുടെ സംരക്ഷണയിലാണ് ദാവൂദ് കഴിയുന്നത്. അനീസിനെ കൂടാതെ ഹുമയൂണ്‍, മുസ്താഖീം എന്നീ സഹോദരങ്ങളും ഇയാളുടെ കൂടെയാണ് താമസം. ഇവര്‍ അധോലോകപ്രവര്‍ത്തനത്തില്‍ സജീവമല്ല.
മെഹ്ജബീനാണ് ദാവൂദിന്റെ ഭാര്യ. മഹ്‌റൂഖ്, മോയിന്‍ എന്നിവരാണ് മക്കള്‍. പാക് ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ മകള്‍ ജുനൈദിനെയാണ് മഹ്‌റൂഖ് വിവാഹം കഴിച്ചത്. ജോലിഭാരം കുറയ്ക്കാന്‍ ഭാര്യ ദാവൂദിനെ നിര്‍ബന്ധിക്കുന്നുണ്ട്. പിറന്നാളാഘോഷത്തോടനുബന്ധിച്ച് 10000 അനാഥര്‍ക്ക് ഭക്ഷണവും ദരിദ്രര്‍ക്ക് വസ്ത്രങ്ങളും നല്‍കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. ജന്മദിനാഘോഷത്തിനുശേഷം ദാവൂദ് ഹജ്ജ് നിര്‍വഹിക്കാന്‍ പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: National-news-daavod-report-indian
Post a Comment
0 Comments