Type Here to Get Search Results !

Bottom Ad

പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു


കാസര്‍കോട് (www.evisionnews.in): പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനാഘോഷ പരിപാടികള്‍ നടന്നു. കാരുണ്യത്തിന്റെയും സമാധാത്തിന്റെയും സന്ദേശങ്ങളുയര്‍ത്തിയുള്ള ഘോഷയാത്രകളോടെയും പ്രവാചക പ്രകീര്‍ത്തനങ്ങളോടെയുമാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490മത് ജന്മദിനം കൊണ്ടാടപ്പെടുന്നത്.

നെല്ലിക്കുന്ന് സംയുക്തജമാഅത്ത് കമ്മിറ്റിയുയെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ നടത്തിയ നബിദിന റാലി

വിവിധയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരികാളും മദ്രസകള്‍ കേന്ദ്രീകരിച്ച് നടന്നു. ഘോഷയാത്രയോടനുബന്ധിച്ച് മധുരപലഹാര വിതരണവും പായസദാനവും ലഘുപാനീയ വിതരണവും നടന്നു. ദഫ് മുട്ടിന്റെയും പ്രവാചകപ്രകീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാ വിദ്യാര്‍ത്ഥികളും പള്ളിക്കമ്മിറ്റി-മദ്രസാ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. പള്ളി മദ്രസാ പരിസരങ്ങളും, വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങള്‍ വര്‍ണ്ണാഭമാക്കി. വര്‍ണ ബലൂണുകള്‍ കെട്ടിയ വാഹനങ്ങളും നബിദിന ഘോഷയാത്രകള്‍ക്കു പൊലിമ പകര്‍ന്നു.

തളങ്കര ഗസ്സാലി മസ്ജിദ് കമ്മിറ്റിയുടെ നബിദിന പരിപാടിയില്‍ കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി പതാക ഉയര്‍ത്തുന്നു

ബെദിര ഹയാത്തുല്‍ ഹുദാ മദ്രസാ വിദ്യാര്‍ത്ഥികളും മദ്രസാഭാരവാഹികളും നടത്തിയ നബിദിന റാലി





Keywords: Kasaragod-news-nabidinam-gosahyaathra-birthday

Post a Comment

0 Comments

Top Post Ad

Below Post Ad