Type Here to Get Search Results !

Bottom Ad

കുഞ്ചത്തൂര്‍ പട്ടിക ജാതി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി


മഞ്ചേശ്വരം:(www.evisionnews.in)മഞ്ചേശ്വരം കുഞ്ചത്തൂര്‍ പടവ് 2ാം വാര്‍ഡില്‍ പട്ടിക ജാതി കോളനിയില്‍ കുടിവെളളം കിട്ടാതെ കോളനിവാസികള്‍ നട്ടം തിരിയുന്നു.

2008 ല്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഒരു വര്‍ഷമായി നിലച്ചിട്ട് ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് ,എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

ജൂലൈ 7ന് കാസര്‍കോഡ് എസ്.പി ഹൊസ്സങ്കടിയില്‍ നടത്തിയ അതാലത്തില്‍ ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഉറപ്പ് നല്‍കിയിരുന്നു.ഇപ്പോള്‍ ആഴ്ച തോറും ഓരോ കുടുംബവും 500 രൂപ മുടക്കി ലോറിയില്‍ വെള്ളം കൊണ്ടുവരുന്ന അവസ്ഥയാണ്.

പട്ടിക ജാതിക്കാരോടുള്ള അവഹേളന എസ്.സി ഡിപ്പാര്‍ട്ട്‌മെന്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവസാനിപ്പിക്കണമെന്ന് എസ്.സി.എസ്.ടി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി മെമ്പര്‍ കെ.ജി നാരായണന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad