ബദിയഡുക്ക:(www.evisionnews.in)ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയും വികസന രംഗത്ത് മുന്നേറ്റം നടത്തിയും ബദിയഡുക്കയെ മാതൃകാ പഞ്ചായത്താക്കി മാറ്റാന്‍ തന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി പ്രവര്‍ത്തിക്കുമെന്ന് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട്. ഇ-വിഷന്റെ പ്രസിഡണ്ട് പറയട്ടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിന്റെ മുന്‍വൈസ് പ്രസിഡണ്ട് കൂടിയായ ഈ കോണ്‍ഗ്‌സ് നേതാവ് പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനായ സായിറാം ഭട്ടിന്റെ മകനാണ് . ബദിയഡുക്ക ടൗണില്‍ ആധുനിക രീതിയിലുള്ള വ്യാപാര സമുച്ചയും ഉള്‍കൊള്ളുന്ന ബസ്സ്റ്റാന്റ് സ്ഥാപിക്കുന്നതിനാണ് പഞ്ചായത്തിന്റെ പ്രഥമ പരിഗണനകളിലൊന്ന് . കഴിഞ്ഞ ഭരണ സമിതി ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചിട്ടുണ്ട്. സ്ഥലത്തെ വ്യാപാരികളുമായി ഇക്കാര്യത്തില്‍ ചില തര്‍ക്കങ്ങളുമുണ്ട്.ഇത് രമ്യമായി പരിഹരിച്ച് ബദിയഡുക്കയില്‍ എത്തുന്ന ബസ്സ് യാത്രികര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിരമാമുണ്ടാക്കും. മുള്ളേരിയ-കുമ്പള-പെര്‍ള വഴി കര്‍ണ്ണാടകയിലേക്കുള്ള റോഡുമാര്‍ഗ്ഗമുള്ള റൂട്ടിലെ സുപ്രധാന ജംഗ്ഷനാണ് ബദിയുഡക്ക എന്ന പ്രത്യേകതയും ഈ പഞ്ചായത്തിനുണ്ട്. ബസ് സ്റ്റാന്‍ിന് 2 കോടിയോളം രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
പൊതു ശൗചാലയത്തിന്റെ നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു. സി.എച്ച്.സി- ഹൈസ്‌കൂള്‍ റോഡും ടൗണ്‍-റഹ്മാനിയ മദ്രസാ റോഡും നീര്‍ച്ചാല്‍-കിളിങ്കാര്‍ റോഡും നവീകരിക്കും. കുടുംബശ്രീ വഴി വനിതകളുടെ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും.സോളാര്‍ തെരുവ് വിളക്കുകള്‍ ബദിയഡുക്കയിലും നീര്‍ച്ചാല്‍ ടൗണിലും സ്ഥാപിക്കും.ബോള്‍ക്കട്ട മിനി സ്‌റ്റേഡിയം നവീകരണം ത്വരിതപ്പെടുത്തും.മാന്യ കൊല്ലങ്കാനയില്‍ നിര്‍ദ്ദിഷ്ട ഐ.ടി പാര്‍ക്കിന് ആവശ്യമായ ഭൂമി പഞ്ചയത്ത് വിട്ട് കൊടുക്കും. മിനി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആരോഗ്യ- പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും.സൗജന്യവൈഫൈയും, ടൗണ്‍ പരിധികളില്‍ സി.സി ടി.വി ക്യാമറയും സ്ഥാപിക്കും

Post a Comment
0 Comments