ഹാഫിള്എൻ കെഎം മഹ്ളരി ബെളിഞ്ച
ഖൂലൂ തക്ബീര്‍ ഖൂലൂ തക്ബീര്‍......... മീലാദ് റാലിയില്‍ ഏറ്റുചൊല്ലിയിരുന്ന ഈ മുദ്രാവാക്ക്യം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയുടെ പഴയ കെട്ടിടത്തിനകത്ത് ഉസ്താദുമാരുടെ നേതൃത്വത്തില്‍ ചൊല്ലിപഠിച്ച ഓര്‍മ്മകള്‍ മായാത്ത മുദ്രയായി മനസില്‍ ഓടിക്കളിക്കുകയാണിപ്പഴും..(www.evisionnews.in)
ബദര്‍ പള്ളിക്ക് കടന്നുവരുമ്പോള്‍ പ്രവേശന കവാടത്തിന്റെ വലതു വശത്തായി തണല്‍ മരംപോലെ തലഉയര്‍ത്തി നിന്നിരുന്ന ഓട് മേഞ്ഞ പഴയ മദ്‌റസയുടെ വരാന്തയില്‍ ഓടിക്കളിച്ചിരുന്ന പ്രായത്തിലെ നബിദിനം ഒരു ശുഭദിനമായിരുന്നു. (www.evisionnews.in)മദ്‌റസയുടെ പിറകുവശത്ത് ഒട്ടിച്ചേര്‍ന്നിരുന്ന അടിക പന്തല്‍ ആയിരുന്നു അപ്പോഴത്തെ ഒന്നാം ക്ലാസ്.കുളത്തില്‍ വിരിയുന്ന താമരപ്പൂപോലെ തെളിഞ്ഞ മുഖപ്രസന്നതയോടെ നിറഞ്ഞ വിദ്യാര്‍ത്ഥികള്‍ ആ ക്ലാസിന്റെ വെളിച്ചമായിരുന്നു.നിശ്കളങ്കത തുളുമ്പുന്ന ഇളം മനസുകള്‍ ഈണത്തില്‍ പാട്ടുപാടിയ നബിദിന കാലം ഓര്‍മയിലെ മായാ ചിത്രങ്ങളാണ്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ആവേശമായിരുന്ന പ്രിയപ്പെട്ട ഗുരു മുക്രി മൂസ ഉസ്താദായിരുന്നു നബിദിനത്തിന് അവതരിപ്പിക്കാനുള്ള പരിപാടികള്‍ തരംതിരിച്ചിരുന്നത്.പാടാനും പറയാനുമുള്ള ആവേശം സഹ കൂട്ടുകാരില്‍ നിഴലിച്ചു കാണുമ്പോള്‍ പരസ്പരം വാശിയോടെ എല്ലാം ഹൃദിസ്ഥമാക്കാനുള്ള ഒരുക്കത്തിലാകും.പള്ളിക്കാട്ടില്‍ നിന്നും കൊത്തി മിനുസപ്പെടുത്തിയ നുച്ചി വടി മേശപ്പുറത്ത് കാവല്‍ക്കാരനായി കിടക്കുന്നത് കാണുമ്പോള്‍ (www.evisionnews.in) എല്ലാം മന:പാഠമാക്കാനുള്ള തിടുക്കത്തിലായിരിക്കും..ഇടയ്ക്കിടെ നുച്ചിവടി മേനിപുറത്ത് ഉമ്മവെച്ചു പോകുമ്പോള്‍ ചിലരുടെ കണ്ണുകള്‍ നിറഞ്ഞ് കവിള്‍ തടത്തിലൂടെ നീരൊഴുകുന്നത് കാണുമ്പോള്‍ മറ്റുചിലരുടെ വദനം താമര വിരിഞ്ഞ പോലെയുള്ള ചിരിമാലയായിരിക്കും..!കരഞ്ഞവര്‍ക്ക് ആശ്വാസത്തിനായി ഉസ്താദ് നല്‍കുന്ന ചോക്കിന്‍ കഷ്ണം കാണുമ്പോള്‍ രംഗം വിപരീതമാകും.
പാട്ടും പ്രസംഗവും സംഭാഷണവും കഥാപ്രസംഗവുമെല്ലാം വേറിട്ട ശൈലിയില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ കുണ്ടാര്‍ ബഷീര്‍ ഉസ്താദും അബ്ബാസ് ഉസ്താദും നല്‍കുന്ന പ്രത്യേക പരിശീലനം കുട്ടികള്‍ക്ക് ഹരം പകരും.അതിനു മുമ്പും പിന്നീടും വന്ന ഉസ്താദുമാരെല്ലാം കുട്ടികളുടെ സര്‍ഗവാസന സമ്പുഷ്ടമാക്കുന്നതിന് അതുല്യതയാര്‍ന്ന പങ്ക് വഹിച്ചതും മറക്കാന്‍ വയ്യ.
റബീഇന്റെ ചന്ദ്രക്കല ഉദയം ചെയ്യുന്നതിന്റെ ഒരു മാസം മുമ്പ് തന്നെ പരിപാടികള്‍ ഇനം തിരിച്ച് തരും.പത്തും പതിനഞ്ചും പരിപാടികളില്‍ പങ്കെടുക്കുന്ന വില്ലന്മാര്‍ക്ക് കൈനിറയെ സമ്മാനം ലഭിച്ചിരുന്ന ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസയിലെ സുവര്‍ണ്ണകാലം അവര്‍ണ്ണനീയ ഓര്‍മകളാണ് സമ്മാനിക്കുന്നത്.ഉസ്താദുമാരുടെ പരിശ്രമവും കുട്ടികളുടെ അവിശ്രമവും നബിദിനത്തിന് അഴക് പകര്‍ന്നിരുന്നു.മദ്‌റസാ സമയം കഴിഞ്ഞാല്‍ പിന്നെ പരിപാടി പടിക്കാനിരിക്കും.സന്ധ്യാ സമയം വരെയുള്ള ഈ പഠന രംഗം നാടിന് പുതുജീവന്‍ നല്‍കും.മൈക്ക്രോ ഫോണില്‍ സംസാരിക്കാനുള്ള അത്യപൂര്‍വ്വ അവസരത്തിനായി ഏവരും കാത്തിരിക്കുന്ന ആ ഊഷ്മള രംഗം അനിര്‍വചനീയം തന്നെ.
പന്ത്രണ്ടിന്റെ തലേ രാത്രി നടക്കുന്ന മദ്‌റസാ അലങ്കാരത്തിന് നാട്ടിലെ യുവാക്കളും ഒരുമിച്ച് കൂടും.ദീനീ സ്‌നേഹികളുടെ ഈ പ്രവര്‍ത്തനങ്ങളാണ് നാടിന്റെ വെളിച്ചവും തെളിച്ചവും.പ്രവാസികളുടെ ആവേശമായിരുന്നു നാടിലെ നബിദിനം.പള്ളിക്കമ്മറ്റിക്കാര്‍ക്ക് അഭിമാനമാണ് ആ മുഹൂര്‍ത്തം.നാടിനെ ഇളകി മറിക്കുന്ന അലങ്കാര പൊലിമ കാണുമ്പോള്‍ കാരണവന്മാരുടെ കണ്ണ് നിറയും.പന്ത്രണ്ടിന്റെ പ്രഭാതത്തിന് മൊഞ്ചേകാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു...!സുന്ദരമുഹൂര്‍ത്തത്തില്‍ പങ്കാളികളാവാന്‍ നാട്ടുകാര്‍ക്കൊപ്പം പുത്തനുടുപ്പ് ധരിച്ച് വിദ്യാര്‍ത്ഥികളും അണിനിരക്കും
.ഖത്തീബുസ്താദിന്റെ പ്രാര്‍ത്ഥന കഴിഞ്ഞ് പതാക ഉയര്‍ത്തും. പിന്നെ അണിയണിയായുള്ള നബിദിന റാലി..ഇടയ്ക്കിടെ മധുര വെള്ളവും മിഠായിയും ലഡുവും കിട്ടുമ്പോള്‍ ആനന്ദത്തിന് ആക്കം കൂടും.പാലഗം റോഡിലുടെ കര്‍ക്കിടഗോളി മഖാം സിയാറത്തിന് റാലിയായി പോകുമ്പോള്‍ കുന്നിന്‍ ചെരുവുകളില്‍ എല്ലാം ആനന്ദത്തോടെ വീക്ഷിക്കുന്ന ഉമ്മമാര്‍...ആനന്ദമേയാകാലം!
.ഖത്തീബുസ്താദിന്റെ പ്രാര്‍ത്ഥന കഴിഞ്ഞ് പതാക ഉയര്‍ത്തും. പിന്നെ അണിയണിയായുള്ള നബിദിന റാലി..ഇടയ്ക്കിടെ മധുര വെള്ളവും മിഠായിയും ലഡുവും കിട്ടുമ്പോള്‍ ആനന്ദത്തിന് ആക്കം കൂടും.പാലഗം റോഡിലുടെ കര്‍ക്കിടഗോളി മഖാം സിയാറത്തിന് റാലിയായി പോകുമ്പോള്‍ കുന്നിന്‍ ചെരുവുകളില്‍ എല്ലാം ആനന്ദത്തോടെ വീക്ഷിക്കുന്ന ഉമ്മമാര്‍...ആനന്ദമേയാകാലം!
റാലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ കലാപരിപാടികളാല്‍ മുകരിതമാവും മദ്‌റസാ.വൈകുന്നേരം വരെ നീളും.അസര്‍ കഴിഞ്ഞ് മൗലിദ് ഓതി സമ്മാനവും തബര്‍ക്കും വാങ്ങി അടുത്ത നബിദിനം വേഗത്തില്‍ വരണമേയെന്ന പ്രാര്‍ത്ഥനയോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങും...പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് പ്രകമ്പനം കൊള്ളുന്ന പ്രപഞ്ചത്തിലെ പ്രവാചക പ്രേമികളിലേക്ക് ഒരിക്കല്‍ കൂടി നബിദിനം ആഗതമാവുമ്പോള്‍ മനസില്‍ ഒഴുകിയെത്തുന്ന ബാല്യകാല ഓര്‍മ്മകള്‍ക്ക് ചമല്‍ക്കാരത്തിന്റെ ചന്ദമുണ്ടെന്നത് തീര്‍ച്ച..
keywords: nabidinam-mdrassa-meelad-fest
keywords: nabidinam-mdrassa-meelad-fest

Post a Comment
0 Comments