മംഗളൂരു: (www.evisionnews.in) ഷാറൂഖ് ഖാന്‍ നായകനായ ദില്‍വാലെയെ അനുകൂലിച്ച് ചലച്ചിത്ര പ്രദര്‍ശനത്തിന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ച മംഗളൂരുവിലെ വനിതാ സാമൂഹ്യ പ്രവര്‍ത്തക വിദ്യാദിനകറിനെതിരെ അസഭ്യം ചൊരിഞ്ഞ് ബജ്‌റംഗദള്‍ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സിറ്റിസണ്‍സ് ഫോറം മംഗളൂരു ഡെവലപ്പ്‌മെന്റ് (സിഎഫ്എംജി) എന്ന സംഘടനയുടെ നേതാവാണ് വിദ്യാദിനകര്‍. ഡിസംബര്‍ 20നാണ് മംഗളൂരു നഗരത്തിലെ ചില തിയേറ്ററുകളില്‍ ഇരച്ചുകയറി ദില്‍വാലെയുടെ പ്രദര്‍ശനം ബജ്‌റംഗദള്‍ തടഞ്ഞത്. ഇതിനെതിരെ പരസ്യമായി പ്രതികരിച്ച വിദ്യാദിനകര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതാണ് ബദ്‌റംഗ്ദളിനെ ചൊടിപ്പിച്ചത്.
ബജ്‌റംഗദളിന്റെ കോ-കണ്‍വീനര്‍ പുനിത് രാജ് കോട്ടാരിയാണ് വിദ്യയെ അധിക്ഷേപിച്ച് അസഭ്യം ചൊരിഞ്ഞത്. ശൂര്‍പ്പണഖയെന്നും പൂതനയെന്നും പേരുള്ള പുരാണത്തിലെ കേന്ദ്രകഥാപാത്രങ്ങളോടാണ് വിദ്യയെ ബജ്‌റഗംദള്‍ നേതാവ് ഉപമിച്ചത്. തനിക്കെതിരെ ബജ്‌റംഗദള്‍ ശാരീരികമായി ആക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടെന്നും വിദ്യ പറഞ്ഞു. ഫേസ്ബുക്കില്‍ അതിനിടെ പുനീതിന്റെ ഭീഷണി ഉയര്‍ന്നത് ജില്ലാ പോലീസ് മേധാവി യെ വാട്‌സ്അപ്പിലൂടെ അറിയിച്ചയുടന്‍ അപ്രത്യക്ഷമാവുകയും ചെയ്തു. വനിതാ ആക്ടിവിസ്റ്റിനെതിരെ ഫേസ്ബുക്ക് ആക്രമണം നടന്ന സംഭവം ദക്ഷിണ കര്‍ണാടക പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്.

Post a Comment
0 Comments