മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോല്‍സവം ഡിസംബര്‍ 10 മുതല്‍ 13 വരെ വിവിധ സ്ഥലങ്ങളില്‍ നടത്തുവാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. മത്സരാര്‍ത്ഥികള്‍ അതാത് പഞ്ചായത്തുകളില്‍ ഡിസംബര്‍ ഏഴിനകം പേര്‍ രജിസ്റ്റര്‍ ചെയ്യണം.
ഡിസംബര്‍ 10 ന് രാവിലെ മഞ്ചേശ്വരം പഞ്ചായത്ത് ഗ്രൗണ്ടില്‍ കേരളോല്‍സവത്തിന്റെ ഉദ്ഘാടനവും കായിക മത്സരവും നടക്കും. കലാപരിപാടികളും സമാപനപരിപാടിയും 13 ന് ഹൊസംഗഡി ദുര്‍ഗ്ഗിപളള ഉദയ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04998 272916

Post a Comment
0 Comments