Type Here to Get Search Results !

Bottom Ad

സ്ത്രീപക്ഷ സംഘടനകളുടെ പിന്നാമ്പുറം അന്വേഷിക്കണം; എസ്.കെ.എസ്.എസ്.എഫ്

evisionnews

കാസര്‍കോട് :(www.evisoinnews.in) ലിംഗ സമത്വത്തിന് വേണ്ടിവാദിക്കുകയും സമൂഹത്തില്‍ സ്ത്രീ പക്ഷവാദികളായി ചമയുകയും ചെയ്യുന്നവര്‍ അരാകത്വം സ്‌പോണ്‍സര്‍ ചെയ്യുന്ന ഏജന്റുകളാണെ് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്കയും ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിരയും അഭിപ്രായപ്പെട്ടു. ഇത്തരം സംഘടനളും സമരനായകരും അണിയറയിന്‍ പെണ്‍വാണിഭ സംഘമായി പ്രവര്‍ത്തിക്കുന്നവരാണെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണ്.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കണം. ലിംഗസമത്വത്തിന്റെ പേരില്‍ ഫറേഖ് കോളേജില്‍ അനാവശ്യവിവാദമുണ്ടാക്കുന്നവര്‍ ധാര്‍മികതക്കും സദാചാരത്തിനും പ്രാധാന്യം നല്‍കുന്ന സ്ഥാപനത്തിന്റെ തകര്‍ച്ചയാണ് ലക്ഷ്യമാക്കുന്നും ഇതിനെ ഒറ്റക്കെട്ടായി നേരിടാന്‍ സമൂഹം മുന്നോട് വരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad