Type Here to Get Search Results !

Bottom Ad

മംഗൽപാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു


ഉപ്പള : (www.evisionnews.in) മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു.വികസന സമിതി അധ്യക്ഷനായി മുളിഞ്ചെ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുത്ത ബി.എം മുസ്തഫയെ എതിരില്ലാതെ തെരഞ്ഞെടുത്തു.ആരോഗ്യവിദ്യഭ്യാസ സമിതി അധ്യക്ഷനായി ബപ്പായ് ത്തൊട്ടിയില്‍ നിന്നും വിജയിച്ച അബ്ദുല്‍ റസാഖിനെയും,ക്ഷേമ കാര്യ സമിതി അധ്യക്ഷയായി പെരിങ്കടിയില്‍ നിന്നും വിജയിച്ച ആയിഷത്ത് ഫാരിസയെയും തെരഞ്ഞെടുത്തു. മൂവരും മുസ്ലീം ലീഗ് പ്രതിനിധികളാണ്. 

ആരോഗ്യവിദ്യഭ്യാസ സമിതിയിലേക്ക് ബി.ജെ.പി അംഗം ജയശര്‍മിള ആണ് മത്സരിച്ചത്ജയശര്‍മിളക്ക് രണ്ടും,റസാഖിന് മൂന്നും വോട്ടാണ് ലഭിച്ചത്.ഉപ്പള ടൗണ്‍ വാര്‍ഡില്‍ നിന്നും പൗരസമിതിയുടെ സ്ഥാനാര്‍ഥിയായി വിജയിച്ച സുജാത ഇവിടെ ബി.ജെ.പി അംഗത്തെയാണ് പിന്തുണച്ചത്. ക്ഷേമ കാര്യ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുട്ടം വാര്‍ഡില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച സഞ്ജീവക്ക് രണ്ടും ഫാരിസക്ക് മൂന്നും വോട്ടു ലഭിച്ചു.ബി.ജെ.പി അംഗം ബാലകൃഷ്ണ അമ്പാര്‍ സഞ്ജീവയെയാണ് പിന്തുണച്ചത്. 

Keywords: uppala-mangalpady-grama-panchayath

Post a Comment

0 Comments

Top Post Ad

Below Post Ad