കാസര്‍കോട്:(www.evisionnews.in) ബദിയഡുക്ക ഉക്കിനടുക്കയില്‍ ആരംഭിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഒത്ത്തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സമര സമിതി നേതാക്കളുമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
എഡിഎം എച്ച് ദിനേശന്റെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. മെഡിക്കല്‍കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് ചീഫ്‌സെക്രട്ടറി ഉറപ്പ് നല്‍കിയതായി എംഎല്‍എ സമരസമിതി ഭാരവാഹികളെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സമരസമിതി നേതാക്കളായ മാഹിന്‍കേളോട്ട്, പി കരുണാകരന്‍, എന്‍എ അബ്ദുള്‍നാസര്‍, പി വിജയന്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ , കെ അബ്ദുള്‍ ഖാദര്‍, എന്‍.കെ രാധാകൃഷ്ണന്‍, ഫറൂഖ് കാസിം, വിജയന്‍ കോടോത്ത്, എകെ മൊയ്തീന്‍ കുഞ്ഞ്, കെ.ദിനേശ്, സണ്ണിജോസഫ്, എ കെ ശ്യാം പ്രസാദ്, പ്രൊഫ എ ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.
keywords : kasaragod-medical-college-strike-mla
keywords : kasaragod-medical-college-strike-mla

Post a Comment
0 Comments