Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ബിജെപി ഉക്കിനടുക്കയില്‍ കൃഷിയെടുത്ത് പ്രതിഷേധിക്കും

evisionnews

കാസര്‍കോട്‌: (www.evisionnews.in) കാസര്‍കോടിന് അനുവദിച്ച മെഡിക്കല്‍ കോളേജ് നിര്‍മ്മാണം 2 വര്‍ഷമായിട്ടും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 5ന് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട സ്ഥലത്ത് കൃഷിയെടുത്ത് സമരം നടത്തുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.

മെഡിക്കല്‍ കോളേജിന്റെ പണി തുടങ്ങാത്തത് സ്വകാര്യ മെഡിക്കല്‍ കോളേജ് മാഫിയകള്‍ക്ക് വഴങ്ങിയിട്ടാണ്. കാസര്‍ഗോഡിനോടുള്ള അവഗണനയുടെ തുടര്‍ച്ചയാണിത്. ഇതിനെതിരെ ബി.ജെ.പി തുടര്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതിന്റെ ആദ്യ പടിയായി ഉക്കിനടുക്കയില്‍ കൃഷിയെടുത്ത് പ്രധിഷേധിക്കുന്നത്. തടര്‍ന്ന് സമരം ശക്തമാക്കുമെന്നും പി. സുരേഷ് കുമാര്‍ ഷെട്ടി ,കെ. ശ്രീകാന്ത് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad