മെക്സിക്കോ: (www.evisionnews.in) ഫെയ്‌സ്ബുക്കിന്റെ 99 ശതമാനം ഓഹരികള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. മകള്‍ മാക്‌സിന്റെ ജനന വാര്‍ത്ത ലോകത്തെ അറിയിച്ചതിനൊപ്പമാണ് സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. നിലവില്‍ 4500 കോടി ഡോളറോളം വില വരുന്ന ഓഹരികളാണിത്.
സുക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ല ഷാന്റെയും നേതൃത്വത്തിലുള്ള ഷാന്‍ സുക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനക്കാണ് കമ്പനിയുടെ 99 ശതമാനം ഓഹരികളും നീക്കിവെയ്ക്കുന്നത്. ഫെയ്‌സ്ബുക്കില്‍ മകളോടും ഭാര്യയോടും കൂടിയുള്ള ഫോട്ടോയോടൊപ്പമാണ് സുക്കര്‍ബര്‍ഗ് ഓഹരികള്‍ നീക്കിവെക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
മകള്‍ക്കുള്ള കത്ത് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. വരുന്ന തലമുറക്ക് ജീവിക്കാന്‍ ലോകത്തെ കൂടുതല്‍ മനോഹരമായ ഒരിടമാക്കി മാറ്റണമെന്നാണ് ആഗ്രഹമെന്ന് സുക്കര്‍ബര്‍ഗ് കത്തില്‍ പറയുന്നു. കുട്ടികള്‍ക്ക് ലോകത്ത് തുല്യത ഉറപ്പുവരുത്തുക, വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.
നേരത്തേ വാരണ്‍ ബഫറ്റ്, മെലിന്റ ഗേറ്റ്‌സ് എന്നിവര്‍ തങ്ങളുടെ ഓഹരികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിരുന്നു.
Keywords: mexico-mark-zuckerberg

Post a Comment
0 Comments