Type Here to Get Search Results !

Bottom Ad

ജില്ലയില്‍ എട്ട് മരാമത്ത് പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി

കാസര്‍കോട് :(www.evisionnews.in) ജില്ലയില്‍ എട്ട് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ജില്ലാകളക്ടറുടെ ഭരണാനുമതിയായി.ആകെ 24,66950 രൂപയുടെ പ്രവൃത്തികള്‍ക്കാണ് ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഭരണാനുമതി നല്‍കിയത്.പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ യുടെ പ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നാലു ലക്ഷം രൂപ വീതം ചെലവില്‍ നിര്‍മ്മിക്കുന്ന എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പരിപ്പകാരിയ പല്ലക്കാന സോമില്‍ റോഡ്, മീഞ്ച ഗ്രാമപഞ്ചായത്തിലെ ബോര്‍ക്കള-എടക്കുഡ്‌ലു റോഡ്, ആനക്കല്‍ സദന്‍കൂര്‍ റോഡ് ടാറിംങ്ങിനും മൂന്ന് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബാണബേട്ടു അംഗന്‍വാടി മന്നിപ്പാടി റോഡിനും അനുമതിയായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെപ്രദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ ചെലവില്‍ മെഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മജല്‍ മന്നിപ്പാടി റോഡും മൂന്ന് ലക്ഷം രൂപ ചെലവില്‍ കമ്പാര്‍ ജംങ്ഷന്‍ പി.കെ.എം റോഡും കോണ്‍ക്രീറ്റ് ചെയ്യുന്നതിനും നാലു ലക്ഷം രൂപ ചെലവില്‍ ചെങ്കള ഗ്രാമപഞ്ചായത്തിലെ ഐസ്റ്റ് കമ്മട്ടക്കുന്ന് റഹ്മത്ത് നഗര്‍ റോഡ് ടാറിംഗിനും 66,950 രൂപ ചെലവില്‍ കാസര്‍കോട് നഗരസഭയില്‍ മഡോണ യു.പി. സ്‌കൂളില്‍ ബോര്‍ നിര്‍മ്മാണത്തിനുമാണ് കളക്ടര്‍ ഭരണാനുമതി നല്‍കിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad