കാസര്‍കോട് :(www.evisionnews.in)കുടുംബശ്രീയെ കുറിച്ച് പഠിക്കാന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയ 23 അംഗ കര്‍ണ്ണാടക സംഘം മൂന്ന് ദിവസത്തെ പഠനത്തിനുശേഷം മടങ്ങി. കര്‍ണ്ണാടകയിലെ റൂറല്‍ ഡവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് ജില്ലയില്‍ എത്തിയിരുന്നത്.സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീയുടെ പങ്ക്,കുടുംബശ്രീയിലൂടെ ഗവര്‍മെന്റ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍,സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് കുടുംബശ്രീ നല്‍കുന്ന ഊന്നല്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ കുറിച്ചാണ് സംഘം പഠിച്ചത്.സംഘം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഗ്രാമപഞ്ചായത്തുകള്‍,ഉള്‍ഗ്രാമങ്ങള്‍,വ്യത്യസ്ത കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ എന്നിവ സന്ദര്‍ശിച്ചു.
കുടുംബശ്രീ ഇവിടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കര്‍ണ്ണാടകയില്‍ എന്‍.ജി.ഒ വഴിയാണ് ചെയ്യുന്നതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഗവര്‍മെന്ററിന്റെ ഇടപെടല്‍ ഇല്ലാത്തതു കൊണ്ടു തന്നെ സ്ത്രീ വികസന പ്രവര്‍ത്തനങ്ങല്‍ക്ക് കര്‍ണ്ണാടകയില്‍ ചില പരിമിതികള്‍ ഉണ്ടെന്നും റൂറല്‍ ഡവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്ത് രാജ് വകുപ്പ് പ്രോജക്റ്റ് ഡയരക്ടര്‍ രാമകൃഷ്ണ പറഞ്ഞു.കുടുംബശ്രീയുടെ കര്‍ണ്ണാടകയിലെ സാധ്യതകള്‍ പഠിച്ചശേഷം,ഇത് അവിടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്ന് സംഘാംഗങ്ങല്‍ പറഞ്ഞു.

Post a Comment
0 Comments