കാസര്‍കോട് : (www.evisionnews.in)ഉത്തര കേരളത്തിലും ദക്ഷിണ കര്‍ണാടകയിലും പ്രശസ്തമായ കാനത്തൂര്‍ ശ്രീനാല്‍വര്‍ ദൈവസ്ഥാനത്തെ കളിയാട്ട മഹോത്സവം ഡിസംബര്‍ 28 മുതല്‍ 2016 ജനുവരി 3 വരെ നടക്കും.
കളിയാട്ട നാളുകളില്‍ ഇവിടെ കെട്ടിയാടാറുളള തെയ്യങ്ങള്‍ അപൂര്‍വ്വ ചാരുതകൊണ്ടും സവിശേഷത കൊണ്ടും ശ്രദ്ധയാര്‍ഷിക്കുന്നു. 'ഇളയോര്‍', 'മൂത്തോര്‍', ചാമുണ്ഡി, പഞ്ചുരിളി, രക്തേശ്വരി, മഹാവിഷ്ണുവിന്റെ അവതാരമായ വിഷ്ണുമൂര്‍ത്തി തുടങ്ങിയവാണ് ഈ തെയ്യക്കോലങ്ങള്‍. ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തികള്‍ 'നാല്‍വര്‍ ദൈവങ്ങള്‍' എന്ന പേരില്‍ അറിയപ്പെടുന്നു.
കെ.പി.ശ്രീധരന്‍ നായരാണ് ഇപ്പോഴത്തെ മാനേജിംഗ് ട്രസ്റ്റി. കളിയാട്ടമഹോത്സവത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.പി. വിശ്വനാഥന്‍ നായര്‍, കെ.പി. മുരളീധരന്‍ നായര്‍, കെ.പി. ബലരാമന്‍ നായര്‍, കെ.പി. ബാലചന്ദ്രന്‍ നായര്‍, കെ.പി. ജ്യോതിചന്ദ്രന്‍, കെ. സതീശന്‍ നമ്പ്യാര്‍, ഇ. മണികണ്ഠന്‍, ഇ. സുരേഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment
0 Comments