കാസര്‍കോട്:(www.evisionnews) കാസര്‍കോട് മുനിസിപ്പല്‍ 20, 31 വാര്‍ഡ് (ഫോര്‍ട്ട് റോഡ് തായലങ്ങാടി) മുസ്ലിം ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് പൊതുസമ്മേളനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ജനുവരി ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം കെ.എസ്.സുലൈമാന്‍ ഹാജി നഗറില്‍ നടക്കും.
കാസര്‍കോട് നഗരസഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്കും, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്കാണ് സ്വീകരണം നല്‍കുന്നത്.
പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും.കെ.എം.ഷാജി എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
അഡ്വ: ഹമീദലി ഷംനാട്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.ടി.അഹമ്മദലി, വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ.അബ്ദുള്‍ റഹ്മാന്‍, എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ.അബ്ദുല്ല, മുനിസിപ്പല്‍ പ്രസിഡണ്ട് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി പ്രസംഗിക്കും.
മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംബന്ധിക്കും
keywords : thayalangadi-muslim-league-conference
keywords : thayalangadi-muslim-league-conference

Post a Comment
0 Comments