ന്യൂഡല്‍ഹി: (www.evisionnews.in) ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിനെ കൊന്ന് ചതുപ്പില്‍ തളളി. ജനനേന്ദ്രിയം ഛേദിച്ച നിലയിലായിരുന്നു മൃദദേഹം. എഎപിയുടെ പൂര്‍വാഞ്ചല്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര ഈശ്വറിന്റെ മൃതദേഹമാണ് ബെഗുംപൂരിനടുത്ത് ചതുപ്പില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ കുത്തേറ്റ പാടുകളും മുഖത്ത് മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്.
ഞായറാഴ്ച വൈകിട്ട് പശ്ചിമ ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഈശ്വറിനെ തിങ്കളാഴ്ച്ചയാണ് വീടിനു 100 മീറ്റര്‍ അകലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പൂര്‍വാഞ്ചലില്‍ രണ്ടാഴ്ച മുന്‍പ് ഒരു യോഗ സ്ഥാപനം ആരംഭിച്ച ഈശ്വറിന് വസ്തുതര്‍ക്കത്തെ തുടര്‍ന്ന് വൈകാതെ അത് അടച്ചുപൂട്ടേണ്ടിവന്നിരുന്നതായി പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Keywords: new-delhi-aap-leader-murder

Post a Comment
0 Comments