Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ്, ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് : മുസ്്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

evisionnews

കാസര്‍കോട്: (www.evisionnews.in)ജില്ലയിലെ പൊതു സമൂഹം ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും സ്വീകരിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ്, ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജും യഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മുസ്്‌ലിം ലീഗ് തീരുമാനിച്ചു. 

യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കാസര്‍കോട് മെഡിക്കല്‍ കോളജ് തറക്കല്ലിടലിനപ്പുറം നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കാതിരിക്കാനും പീന്നീട് തട്ടി മാറ്റാനും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചനയും രാഷ്ട്രീയ മേഖലയില്‍ നിന്നും ഹിഡന്‍ അജണ്ടകളും ചില മേഖലയില്‍ നിന്നുമുണ്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ കലാവധിക്കുള്ളില്‍ പ്രവൃത്തി ആരംഭിക്കുമെന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രത്യാശയെന്നും യോഗം വിലയിരുത്തി. ജില്ലയുടെ അടിസ്ഥാന പ്രശ്‌നമാണ് ശുദ്ധജല ക്ഷാമം. ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കാര്യത്തിലെ അനങ്ങാപ്പാറനയം ഉടന്‍ തിരുത്തണമെന്നും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. കെ. സുലൈമാന്‍ ഹാജി, പി.എ. അബ്ബാസ് ഹാജി എന്നിവരുടെ നിര്യാണത്തില്‍ യേഗം അനുശോചനം രേഖപ്പെടുത്തി. സി.ടി. അഹമ്മദലി, എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗ, വി.പി.അബ്ദുല്‍ ഖാദര്‍, സയ്യിദ് ഹാദി തങ്ങള്‍, പി.എച്ച് അബ്ദുല്‍ ഹമീദ്, പി. അബൂബക്കര്‍, ടി.എ മൂസ, ഇസ്മായില്‍ കീയ്യൂര്‍, ടി.ഇ അബ്ദുല്ല, എ.എം.കടവത്ത്, സി.എച്ച് മുഹമ്മദ് കുഞ്ഞി, സി.ബി.അബ്ദുല്ല ഹാജി, മാഹിന്‍ കേളോട്ട്, അബ്ദുല്ല ഹുസൈന്‍, എം.എ യൂസഫ്, എ.ബി. ശാഫി, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. മുഹമ്മദ് കുഞ്ഞി, സി.കെ.പി. യൂസഫ് ഹാജി, ലത്തീഫ് ഉപ്പള, സി.കെ.കെ.മാണിയൂര്‍, മൊയ്തീന്‍ കൊല്ലമ്പാടി, ഹാഷിം ബംബ്രാണി, കെ.പി. മുഹമ്മദ് അഷ്‌റഫ്, എം. കുഞ്ഞാഹമ്മദ് പുഞ്ചാവി, എ.പി. ഉമ്മര്‍, എ.കെ.എം. അഷ്‌റഫ്, എല്‍.എ. മഹ്മൂദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, വി.കെ.പി. ഹമീദലി, എം. അബ്ബാസ്, എ.എ. ജലീല്‍, ജലീല്‍ കോയ, എം.പി. ജാഫര്‍, വി.കെ. ബാവ, സി. ഷുക്കൂര്‍ സംബന്ധിച്ചു.

keywords : kasaragod-medical-college-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad