കാഞ്ഞങ്ങാട് :(www.evisionnews.in) കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസിന്റേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കലാപത്തിന്റെ വിത്താണ് കഴിഞ്ഞ ദിവസം കുമ്മനം വിതച്ചത്. ക്ഷേത്രങ്ങളെ ആര്‍എസ്എസ് കാര്യാലയങ്ങളാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് ക്ഷേത്ര പരിസരത്തുനിന്ന് അന്യമതസ്ഥരെ മാറ്റണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന. ആയിര കണക്കിന് ക്ഷേത്രങ്ങളുള്ള കേരളത്തില്‍ ഇത് നടപ്പായാല്‍ നാടിന്റെ സ്ഥിതി എന്താകും. കോടിയേരി ചോദിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ മതേതര അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. ഇതിനെ തകര്‍ത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ആര്‍എസ്എസ് കുമ്മനത്തെ പ്രസിഡന്റാക്കിയത്. സ്വന്തം മതവിശ്വാസം അനുസരിച്ച് ജീവിക്കണമെങ്കില്‍ മതേതരത്വം നിലനില്‍ക്കണം. ക്ഷേത്ര പരിസരത്ത് താമസിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ അന്യ മതസ്ഥരെയെല്ലാം അവിടുന്ന് മാറ്റണമെന്നത് നാട്ടില്‍ വര്‍ഗീയ കലാപം വിതയ്ക്കാനുള്ള ആഹ്വാനമാണ്്. ബാവരെകൂടി തൊഴുതാലെ ശബരിമല ദര്‍ശനം പൂര്‍ണമാകുവെന്ന് വിശ്വസിക്കുന്ന കേരളത്തിലാണിത്. തിരുവനന്തപുരത്തെ പാളയത്ത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തൊട്ടുരുമ്മിയാണ് നില്‍ക്കുന്നത്. സൗഹാര്‍ദ പൂര്‍ണമായി കഴിയുന്ന മണ്ണിലേക്കാണ് കുമ്മനം കലാപത്തിന്റെ വിഷവിത്ത് വിതയ്ക്കുന്നത്. ഇത് മുളയിലെ നുള്ളണം.
keywords : kanhganda-kodiyeri-bjp-cpm
keywords : kanhganda-kodiyeri-bjp-cpm

Post a Comment
0 Comments