കാസര്‍കോട് :(www.evisionnews.in)ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയുടെ ഭാഗമായി വ്യവസായ കേന്ദ്രം പ്രസിദ്ധീകരിച്ച താങ്കള്‍ക്കും ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാം എന്ന കൈപ്പുസ്തകത്തിന്റെ കന്നട പതിപ്പ് പ്രകാശനം ചെയ്തു. വിദ്യാനഗര്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി.സുഭാഷ് നാരായണന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത് . മാനേജര്‍ കെ വി നീലാംബരന്‍ ,താലൂക്ക് വ്യവസായ ഓഫീസര്‍മാരായ സി.പി ഉണ്ണികൃഷ്ണന്‍, എന്‍.പി. മറിയം ,വ്യവസായ വികസന ഓഫീസര്‍മാരായ വി.പി പ്രണവന്‍ ,ബി പ്രശാന്ത് ,കൃഷ്ണന്‍ നമ്പൂതിരി എിവര്‍ സംബന്ധിച്ചു. വ്യവസായ സംരംഭം ആരംഭിക്കുതിനുളള നടപടി ക്രമങ്ങള്‍, സംരംഭം ആരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍,വ്യവസായ വകുപ്പിന്റെ സേവനങ്ങള്‍,പദ്ധതികള്‍ തുടങ്ങിയ വിവരങ്ങള്‍ ആണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുസ്തകം ആവശ്യമുളളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം,താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Post a Comment
0 Comments