പുലിയന്നൂര്‍: (www.evisionenws.in)ജി എല്‍ പി സ്‌കൂളില്‍ നടന്ന കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി കോളജിന്റെ എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു.ക്യാമ്പിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ പ്രദേശത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തി.
വര്‍ഷങ്ങളായി കാടു പിടിച്ചു ഗതാഗത യോഗ്യമല്ലാതെ കിടന്നിരുന്ന പ്രദേശത്തെ ആദ്യ റോഡുകളില്‍ ഒന്നായ കുഞ്ഞിപ്പാറ, പുലിയന്നൂര്‍ റോഡ് ഗതാഗത യോഗ്യമാക്കിയ വളണ്ടിയര്‍മാര്‍ കുഞ്ഞിപ്പാറയില്‍ നിന്ന് മനയംകോടെക്കുള്ള പുതിയ റോഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടത്തി.
ഇവിടുത്തെ കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ഗതാഗത സൗകര്യവും പുലിയന്നൂര്‍ ബ്രദേഴ്‌സ് ക്ലബിന് കളിസ്ഥലവും ഒരുക്കി. സമാപന സമ്മേളനം കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് എ.വിധുബാല ഉദ്ഘാടനം ചെയ്തു. ക്യാമ്പിലെ മികച്ച അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട അമൃത,അലന്‍ ഷാജു തുടങ്ങിയവര്‍ക്ക് വിധുബാല പുരസ്‌കാരങ്ങള്‍ നല്കി.
വി മധുസൂദനന്‍, വി വെള്ളുങ്ങ, മിധുന്‍ രാജ്, പ്രധാനാധ്യാപകന്‍ രവീന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ ആര്‍.വി പവിത്രന്‍, പ്രോഗ്രാം ഓഫിസര്‍ വി.ധനീഷ് തുടങ്ങിയവര്‍ സംസാരിച്ചു .

Post a Comment
0 Comments