അബുദാബി: (www.evisionnews.in)കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് അബുദാബി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം വിപുലമായി കൊണ്ടാടി. മൗലീദ് പരിപാടിക്ക് ഫവാസ് ഫൈസിയുടെ നേത്രത്വത്തില്‍ നടത്തിയ പ്രവാചക കീര്‍ത്തന സദസ്സ് സ്വരലാപന ശൈലികൊണ്ടു ശ്രദ്ധേയമായി.അബുദാബി ഘടകം ആക്ടിംഗ് പ്രസിഡന്റ് എ.ആര്‍.കെ. കള്ളാര്‍ അധ്യക്ഷത വഹിച്ചു. അബുദാബി സുന്നീ സെന്റര്‍ ഉപാദ്ധ്യക്ഷന്‍ ഉസ്താദ് അബ്ദുല്‍ റഊഫ് അഹ്‌സനി ഉദ്ഘാടകനം ചെയ്തു.ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലികി മുഖ്യപ്രഭാഷണം നടത്തി
ഇസ്ലാമിക് സെന്റര്‍ സെക്രട്ടറിമാരായ സി.എച്ച്. അഷ്‌റഫ് കൊത്തിക്കാല്‍, സാബിര്‍ പി. മാട്ടൂല്‍, സംയുക്ത ജമാഅത്ത് അബുദാബി ഘടകം ഭാരവാഹികളായ അബ്ദുറഹ്മാന്‍ ആറങ്ങാടി, കെ.കെ. സുബൈര്‍ വടകരമുക്ക്, അഷ്‌റഫ് സിയാറത്തിങ്കര, നസീര്‍ കമ്മാടം, ഉസാമ മുബാറക് ചിത്താരി എന്നിവര്‍ കൂടി സംബന്ധിച്ചു. സെക്രട്ടറി പി.എം ഫാറൂഖ് അതിഞ്ഞാല്‍ സ്വാഗതവും ഖജാഞ്ചി ബഷീര്‍ ഇടത്തോട് നന്ദിയും പറഞ്ഞു.


Post a Comment
0 Comments