കാസര്‍കോട്:(www.evisionnews.in)കുടുംബശ്രീ മിഷന്റെ അഞ്ച് വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്കയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ആക്ഷന്‍ പ്ലാന്‍ ഏറ്റുവാങ്ങി. കെട്ടിടമില്ലാത്ത 10 ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ക്ക് കെട്ടിടവും വാഹനവും, അപ്പാരല്‍ യൂണിറ്റുകള്‍ക്ക് ആധുനിക മിഷണറി, കുടംബശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക, ക്ഷീരമേഖലകളില്‍ ധനസഹായം തുടങ്ങിയവയാണ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരിപാടിയോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി കുടംബശ്രീ അംഗങ്ങളുടെ മുഖാമുഖവും നടന്നു. ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ: എ.പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പുഷ്പ അമെക്കളം, പി.വി പത്മജ, പി.സി സുബൈദ, എം. കേളുപ്പണിക്കര്‍, സുഫൈജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം.സി മാരായ വിജയന്‍ സ്വാഗതവും പി.എച്ച്. യൂസുഫ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments