Type Here to Get Search Results !

Bottom Ad

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന മത്സരങ്ങളിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.

കാസര്‍ഗോഡ് :(www.evisionnews.in)ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന മത്സരങ്ങളിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു.മുതിര്‍ന്നവരുടെ വായന മത്സരത്തില്‍ പാറക്കട്ട എ.കെ.ജി. ഗ്രന്ഥാലയത്തിലെ അനില്‍കുമാര്‍ വി.പി ഒന്നാം സ്ഥാനവും ആവിക്കര ഇ.എം.എസ്. വായനശാലയിലെ തിലകന്‍ എ.കെ. രണ്ടാം സ്ഥാനവും അതിയാമ്പൂര് ബാലബോധിനി ഗ്രന്ഥശാലയിലെ രാജന്‍ കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതകളുടെ വായന മത്സരത്തില്‍ പുലിക്കുന്ന്! കെ.ജി.ബോസ് ലൈബ്രറിയിലെ അണിമ സി, അനുശ്രീ സി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും മുന്നാട് നെഹ്‌റു യൂത്ത് ക്ലബ് വായനശാലയിലെ ജ്യോതിലക്ഷ്മി മൂന്നാം സ്ഥാനവും നേടി...

യു. പി. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ വായന മത്സരത്തില്‍ ഇരിയണ്ണി എ.കെ.ജി. മെമ്മോറിയല്‍ ലൈബ്രറിയിലെ അമര്‍നാഥ് എല്‍.ആര്‍, ആനപ്പെട്ടി പ്രിയദര്‍ശിനി പൊതുജന വായനശാലയിലെ ഋതിക, ആലംതട്ട സാമൂഹിക വിനോദകേന്ദ്രം വായനശാലയിലെ അഭിജ അര്‍ജുന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി..

വിജയികള്‍ക്കുള്ള സമ്മാന ദാനം ജില്ല സെമിനാറില്‍ വച്ച് വിതരണം ചെയ്യുന്നതാണന്ന് കാസര്‍ഗോഡ് ജില്ല ലൈബ്രറി കൌണ്‍സില്‍ സെക്രെട്ടറി പി.വി.കെ. പനയാല്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad