കാസര്‍കോട് (www.evisionnews.in): മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ച കേസിലെ പ്രതിക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജെയിംസ് മാത്യുവിനെതിരെയാണ് ജില്ലാ സെഷന്‍സ് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. പൂനെ ജയിലില്‍ കഴിയുന്ന ഇയാള്‍ ഇസ്മായില്‍ എന്ന പേരിലും പ്രവീണ്‍ എന്ന പേരിലും അറിയപ്പെടുന്നു.
ഈ മാസം 18ന് കോടതിയില്‍ ഹാജരാക്കണമെന്ന് പൂനെ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളില്‍ മാവോവാദി അനുകൂല പോസ്റ്ററുകള്‍ പതിച്ചതിന് ഹൊസ്ദുര്‍ഗ് പോലീസാണ് മാത്യൂവിനെതിരെ കേസെടുത്തത്.
Keywords: Kasaragod-news-court-production-warred

Post a Comment
0 Comments