Type Here to Get Search Results !

Bottom Ad

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 10 മുതല്‍

നീലേശ്വരം:(www.evisionnews.in) ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം പത്ത് മുതല്‍ 14 വരെ നടത്താന്‍ തീരുമാനിച്ചു. കേരളോത്സവത്തിന്റെ ഭാഗമായുളള അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 12 ന് ജി എഫ് എച്ച് എസ് എസ് കാടംങ്കോടും, ഗെയിംസ് മത്സരങ്ങളില്‍ ക്രിക്കറ്റ് മത്സരം 12 ന് എം വി ആര്‍ വി എച്ച് എസ് എസ്, പടന്നയിലും, ഫുട്‌ബോള്‍ മത്സരം 11, 12 തീയതികളില്‍ കാലിക്കടവും നടക്കും. വോളിബോള്‍ മത്സരം 11 ന് നാരായണ സ്മാരക സ്‌പോര്‍ട്ട്‌സ് ക്ലബ്, ഓലാട്ടിലും കബഡി മത്സരം 10 ന് കാരിയില്‍ നടക്കും . ഷട്ടില്‍ മത്സരം 11 ന് ഫ്രണ്ട്‌സ് കാലിക്കടവിലും, വടംവലി മത്സരം ശ്രീകുമാര്‍ സ്‌പോര്‍ട്‌സ് ക്ലബ് കാരിയിലും നടക്കും. ബാസ്‌ക്കറ്റ് ബോള്‍ മത്സരം 12 ന് ജി വി എച്ച് എസ് എസ് കയ്യൂരിലും നടക്കും. കലാമത്സരങ്ങള്‍ സ്റ്റേജിതരം 12 നും സ്റ്റേജിനം 13 നും പിലിക്കോട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കും. നീന്തല്‍ മത്സരങ്ങള്‍ 14 ന് വറക്കോട്ട് വയലില്‍ നടക്കും. ഡിസംബര്‍ ഏഴിന് പഞ്ചായത്ത് തലത്തില്‍ പ്രദേശികസംഘാടക സമിതി വിളിച്ച് ചേര്‍ക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad