തിരുവനന്തപുരം: (www.evisionnews.in) ബാറുകള്‍ അടഞ്ഞു കിടക്കുമ്പോഴും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ മദ്യക്കച്ചവടം സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ മാത്രം പ്രതിമാസം 120 കോടിയിലധികം രൂപയുടെ മദ്യമാണ് പ്രതിമാസം വില്‍ക്കുന്നത്. ക്രിസ്മസിന് തലേദിവസം മാത്രം അരക്കോടിയിലേറെ രൂപയുടെ കച്ചവടം നടന്ന ഔട്ട്‌ലെറ്റുകളുമുണ്ട്. ബിവറേജസ് കോര്‍പ്പറേഷന് പുറമേയാണിത്.
വൈറ്റില 53.82 ലക്ഷം, ഏറ്റുമാനൂര്‍ 56 ലക്ഷം, കുന്നംകുളം 31.69 ലക്ഷം. ക്രിസ്മസ് ദിനത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുത്ത ഔട്ട്‌ലെറ്റുകളാണിവ. ഒറ്റദിവസത്തെ കച്ചവടം ഏഴരക്കോടി. 37 ഔട്ട്‌ലെറ്റുകളിലായി സാധാരണ ദിവസങ്ങളിലെ ചുരുങ്ങിയ വരുമാനം നാലു കോടിക്കടുത്തെത്തി. ഒരു മാസത്തെ വിറ്റുവരവ് 120 കോടിയില്‍ കുറയില്ല.
പുതുവത്സരത്തിലും വന്‍ വിറ്റുവരവാണ് കണ്‍സ്യൂമര്‍ഫെഡ് പ്രതീക്ഷിയ്ക്കുന്നത്. മികച്ച വില്‍പ്പന പ്രതീക്ഷിച്ച് മുപ്പത് കോടിയിലധികം രൂപയുടെ സ്റ്റോക്കാണ് ഔട്ട്‌ലെറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.

Post a Comment
0 Comments