Type Here to Get Search Results !

Bottom Ad

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും


പത്തനംതിട്ട: (www.evisionnews.in) മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാകും സന്നിധാനത്ത് തന്ത്രിയും മേല്‍ ശാന്തിയും ചേര്‍ന്ന് നട തുറക്കുക.  ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം മാത്രമെ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കുകയുള്ളു. ഭസ്മത്തില്‍ അഭിഷേകംചെയ്ത് ചിന്മുദ്രാങ്കിത യോഗസമാധിയാണ് നടതുറക്കുന്ന ദിവസം ഭഗവാന്റെ രൂപം. ശ്രീകോവിലിനുള്ളില്‍ ദീപം തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതല്ലാതെ മറ്റ് പൂജകളൊന്നും ഇന്ന് നടക്കില്ല. ജനുവരി 15 നാണ് മരവിളക്ക് മഹോത്സവം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad