Type Here to Get Search Results !

Bottom Ad

കൊടുംകാട്ടിനുള്ളില്‍ യുവാവിന്റെ അസ്ഥികള്‍; കൊലയെന്ന് സംശയം


സുള്ള്യ: (www.evisionnews.in) കൊടുംകാട്ടിനുള്ളില്‍ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. സുബ്രഹ്മണ്യ താലൂക്കിലെ ആര്‍ഗുഡി റിസര്‍വ് വനത്തിനുള്ളിലാണ് വനപാലകര്‍ തിങ്കളാഴ്ച്ച അസ്ഥിക്കൂടം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് കാണാതായ തിരുമലേശ്വര്‍ എന്ന യുവാവിന്റെ അസ്ഥികൂടമാണിതെന്നും യുവാവിനെ കൊലപ്പെടുത്തിയതാണെന്നും നാട്ടുക്കാര്‍ പറയുന്നു.

പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.അസ്ഥികൂടത്തിനു സമീപം മരത്തില്‍ കയര്‍ തൂങ്ങി കിടന്നിരുന്നു. ഇതിനു താഴെ ചെരിപ്പിന്റേയും വസ്ത്രങ്ങളുടേയും അവശിഷ്ടങ്ങളും കണ്ടെത്തി. കാണാതായ തിരുമലേശ്വര്‍ പട്ടികവര്‍ഗ കുടുംബാംഗമാണ്. സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. യുവാവിനെ കാണാതായത് സംബന്ധിച്ച് പോലീസില്‍ പരാതിയെന്നും കിട്ടിയിരുന്നില്ല. അതേസമയം അയല്‍വാസിയായ യുവതിയുമായി തിരുമലേശ്വറിന് ബന്ധമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: sullia-bones-of-teenager-found-forest

Post a Comment

0 Comments

Top Post Ad

Below Post Ad