ബോവിക്കാനം:(www.evisionnews.in) ബാലനടുക്കം ബദര്‍ മസ്‌ജിദ് കമ്മിറ്റിയുടെ കീഴിലുള്ള അന്‍സാറുല്‍ ഇസ്‌ലാം യുവജന സംഘത്തിന്റെ എട്ടാം വാര്‍ഷികവും മതപ്രഭാഷണവും അഞ്ചിന് നാലു മണിക്ക് നടക്കും. ജമാഅത്ത് പ്രസിഡണ്ട് മുഗു അബ്‌ദുല്‍ റഹ്‌മാന്‍ പതാക ഉയര്‍ത്തും. അബ്‌ദുല്‍ റസാഖ് മുസ്ലിയാര്‍ പള്ളപ്പാടി പ്രാര്‍ത്ഥന നടത്തും. ഫൈസല്‍ ഹെല്‍ത്ത് അധ്യക്ഷത വഹിക്കും. ജംഇയ്യത്തു ഖുത്തുബ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി.ഹംസത്തു സഅദി ഉദ്‌ഘാടനം ചെയ്യും. അബ്‌ദുല്‍ ഖാദര്‍ സഅദി, അബ്‌ദുല്ല മുസ്‌ലിയാര്‍ എന്നിവരെ ആദരിക്കും. ദാറുല്‍ ഖുര്‍ആന്‍ അറബിക് കോളജ് പ്രൊഫസര്‍ യു.കെ.മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നടത്തും.

Post a Comment
0 Comments