Type Here to Get Search Results !

Bottom Ad

നെരൂദയുടെ പിന്മുറക്കാരന്‍ കവി റൗള്‍ സൂറിറ്റ കൊച്ചിയില്‍


കൊച്ചി: (www.evisionnews.in) ചിലിയന്‍ വിപ്ലവ കവി പാബ്ലോ നെരൂദയുടെ പിന്മുറക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി റൗള്‍ സൂറിറ്റ കൊച്ചിയിലെത്തി. ബിനാലെയുടെ മൂന്നാം പതിപ്പിലെ ആദ്യകലാകാരനായാണ് സൂറിറ്റ നഗരത്തിലെത്തിയത്.

ചിലിയന്‍ ഏകാധിപത്യത്തിലെ നടുക്കുന്ന കാഴ്ചകളില്‍ മനംമടുത്ത് സ്വന്തം കണ്ണ് ചുട്ടെരിയ്ക്കാന്‍ ആസിഡ് പ്രയോഗം നടത്തിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ചരിത്രമാണ് റൗള്‍ സൂരിറ്റയ്ക്ക് പറയാനുണ്ടായിരുന്നത്. സമരതീക്ഷ്ണമായിരുന്ന യൗവനകാലം സൂറിറ്റ കൊച്ചിയിലും കവിതയുടെ രൂപത്തില്‍ ഓര്‍ത്തെടുത്തു. എഴുത്തില്‍ നെരൂദയുടെ വിപ്ലവവീര്യം നിറച്ച മലയാളത്തിന്റെ പഴയ ക്ഷുഭിതയൗവനം ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിയെ മലയാളത്തിലേക്ക് സ്വാഗതം ചെയ്തു.

പാബ്ലോ നെരൂദ പുരസ്‌കാരം, ചിലിയന്‍ സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം എന്നിവ നേടിയ സൂരിറ്റയുടെ കവിതകള്‍ നിരവധി വിദേശഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad