ചെര്‍ക്കള (www.evisionnews.in): എസ്.എസ്.എഫ് മീലാദ് കാമ്പയിന്റെ ഭാഗമായി ബദിയടുക്ക ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ജനുവരി ഒന്നിന് നെല്ലിക്കട്ടയില്‍ നടക്കും. വൈകിട്ട് മൂന്നിന് റാഷിദിയ്യ സുന്നി മദ്രസാ പരിസരത്തു നിന്ന് റാലി ആരംഭിക്കും.
എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റാഷിദ് ബുഖാരി, എസ്.വൈ.എസ്. ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. സയ്യിദ് യു.പി.എസ് തങ്ങള്‍ അല്‍ ജിഫ്‌രി അര്‍ലടുക്ക, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.പി അബ്ദുല്ല ഫൈസി, ഇബ്രാഹിം സഖാഫി അര്‍ലടുക്ക, ബഷീര്‍ സഖാഫി കൊല്ല്യം, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, ഹമീദ് ഹാജി ചെടേക്കാല്‍, ഇഖ്ബാല്‍ ബേവിഞ്ച, താജുദ്ദീന്‍ നെല്ലിക്കട്ട, സിദ്ദിഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍ പ്രസംഗിക്കും.
Keywords: Kasaragod-news-rally-meelad-conference-

Post a Comment
0 Comments