Type Here to Get Search Results !

Bottom Ad

അയര്‍ക്കട്ട വാര്‍ഡ് തെരഞ്ഞെടുപ്പ് എട്ടിന്

evisionnews

മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡായ അയര്‍ക്കട്ടയില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം എട്ടിന് നടക്കും. ഈ വാര്‍ഡില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനു രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഉദ്യാവാര്‍ ജി എല്‍ പി സ്‌ക്കൂളിലെ നോര്‍ത്ത്് സൗത്ത് ബില്‍ഡിങ്ങുകളാണ് പോളിംഗ് സ്റ്റേഷനുകള്‍. മൂന്നു പേരാണ് മത്സരത്തിനായി നാമനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിങ്കിള്‍ പോസ്റ്റ് ഇലക്‌ട്രോണിക്‌സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad