തിരുവനന്തപുരം: (www.evisionnews.in) മുഖ്യമന്ത്രിയും സരിതാ നായരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
കേരളത്തിന് ഇതില്‍പ്പരം നാണക്കേട് സംഭാവന ചെയ്യാന്‍ ഒരു മുഖ്യമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്നും ഇനി കഴിയുകയില്ലെന്നും വി.എസ് പറഞ്ഞു. കേരളത്തിലെ അമ്മ പെങ്ങന്മാരെ ഓര്‍ത്ത് മുഖ്യമന്ത്രി രാജിവെക്കണം. അതു കൂടാതെ ഒരു പാത്രം ചാണകവെള്ളം കൊണ്ടുവന്ന് സെക്രട്ടേറിയറ്റിലൊഴിച്ച് അത് ശുദ്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും മറ്റ് പലര്‍ക്കും ബിജു രാധാകൃഷ്ണന്‍ പണം നല്‍കിയതായും ആരോപണമുണ്ട്. ബിജു രാധാകൃഷ്ണന്‍ ഒരു ജയില്‍ പുള്ളിയാണ്. അയാളില്‍ നിന്ന് വിവാദ സി.ഡി കൈക്കലാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കും. അതു കൊണ്ട് സി.ഡി എത്രയും പെട്ടന്ന് സോളാര്‍ കമ്മീഷന്‍ പിടിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Keywords: trivandrum-ummen-must-give-resign-vs-

Post a Comment
0 Comments