Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരെ തെരഞ്ഞെടുത്തു

evisionnews

കാസര്‍കോട്: (www.evisionnews.in) ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി അദ്ധ്യക്ഷനായി പാദൂര്‍ കുഞ്ഞാമു, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനായി അലി ഹര്‍ഷാദ് വോര്‍ക്കാടി, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയായി ഫരീദ സക്കീര്‍ അഹമ്മദ,് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി അഡ്വ എ പി ഉഷ എന്നിവരെ തെരഞ്ഞെടുത്തതായി വരണാധികാരിയായ എ ഡി എം എച്ച് ദിനേശന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹനും സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമു, അലി ഹര്‍ഷാദ് വോര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, അഡ്വ. എ പി ഉഷ, ഇ പത്മാവതി, എം നാരായണന്‍, ജോസ് പതാലില്‍, കെ ശ്രീകാന്ത്, മുംതാസ് സമീറ, പുഷ്പ അമേര്‍ക്കള, പി വി പത്മജ, സുഫൈജ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad