അനുസ്മരണം
ഓര്‍മ്മകളുടെ കണക്ക് പുസ്തകത്തില്‍ ഇരുണ്ട ഏടുകള്‍ മറിച്ച് നോക്കുമ്പോള്‍ കരി നിഴല്‍ വിഴ്ത്തിയ നിന്റെ മരണത്തിന് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു.(www.evisionnews.in)മറക്കാന്‍ കഴിയാത്ത വിധം നിന്നെ ഇഷ്ടപെട്ട് തുടങ്ങിയപ്പോഴെക്കും വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന തെമ്മാടികളുടെ കത്തിക്കിരയാകേണ്ടി വന്ന നിന്റെ ഓര്‍മ്മകള്‍ ഒരു നൂര്‍ ആയുസോടെ ഞങ്ങളുടെ ഹൃദയത്തില്‍ ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്.
പാര്‍ട്ടിക്കാരും ഗ്രൂപ്പുകാരും പരസ്പരം നിന്റെ മരണത്തിന്റെ അവകാശത്തിന് വേണ്ടി ശബ്ദുക്കുമ്പോഴും ഞങ്ങള്‍ നഷ്ടപെട്ടത് ആത്മമിത്രത്തെ ആയിരുന്നു...അല്ല സ്വന്തം ചോരയെ തന്നെയായരുന്നു.അവര്‍ക്കൊന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരുപാട് നന്മകള് നിന്നിലുണ്ടായിരുന്നല്ലോ. വാക്കുകള്‍ കൊണ്ട് പോലും നീ ആരേയും നോവിച്ചതായി ഞാന്‍ അറിഞ്ഞിട്ടില്ല.(www.evisionnews.in) എത്ര അകലാന്‍ ശ്രമിച്ചവരേയും സൗഹൃദത്തിന്റെ കാന്തിക വലയത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നത് അതു നിന്റെ മാത്രം കഴിവായിരുന്നു. നിന്നിലേക്ക് വന്നവരെ ആരേയും നീ നോവിച്ചിട്ടില്ല... ഉള്ളത് വിറ്റും കടം വാങ്ങിയും നീ അവരെയെല്ലാം സഹായിച്ച കഥകള്‍ മാത്രമെ ആര്‍ക്കു പറയാനാവൂ.പെരുന്നളും നബിദിനവും അടുത്ത വരുമ്പോള്‍ നിന്നിലേക്ക് സഹായത്തിന് വേണ്ടി നീളുന്ന കരങ്ങള്‍ എത്രയായിരുന്നു.നീ ആരെയും നിരാശരാക്കി മടക്കി അയച്ചാതായി എനിക്കറിയില്ല. നിരാശയും സംങ്കടങ്ങളുമായി നിന്റെ മുമ്പില്‍ വരുന്നവര്‍ക്കെല്ലാം വേണ്ട്ത് നിന്റെ പുഞ്ചിരിയും നീ പകര്‍ന്ന് നല്കുന്ന ആശ്വാസവുമായിരുന്നു...
എന്റെ ആബിദ് ഇനി ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായി എന്ന സത്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല...ഒരു വിളിപ്പാടകലെ നിറഞ്ഞ സ്നേഹവുമായി അവനുണ്ടെന്ന് എന്‍െ മനസ്സ് എന്നെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു.
ആബിദ് നീ എന്റെ എല്ലാമായിരുന്നു...നിന്റെ സ്നേഹത്തിന് പകരം നല്കാന് കഴിഞ്ഞില്ല എന്നതാണ് എന്റെ ദു:ഖം.മറക്കാന്‍ ആവാത്ത വിധം നീ ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു
ഇരുട്ടിന്റെ മറവില്‍ മനസ്സില്‍ മനുഷ്യത്വമില്ലാത്തവര്‍ നിന്റെ ജീവനുമായി കടഞ്ഞുകളഞ്ഞപ്പോള് എനിക്ക് നഷ്ടമായത് എന്റെ ഹൃദയം തന്നെയായിരുന്നു.
എന്റെ ഓരോ ദു:ഖത്തിലും നീയുണ്ടായിരുന്നു. എന്റെ ഓരോ ആഹ്ലാദങ്ങളിലും നീ ആയിരുന്നല്ലോ കൂട്ട്...
രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ ബൈക്കില്ലാത്ത ദിവസങ്ങളില്‍ കീലോമീറ്ററുകള്‍ വണ്ടിയോടിച്ച് എന്നെ വീട്ടിലെത്തിച്ച നിന്റെ സ്നേഹം...ഇല്ലട എനിക്ക് മറക്കാന്‍ കഴിയുന്നില്ലത്...
നീ യാത്രയാകുന്നതിന് ഏതാനും ദിവസം മുമ്പ് എന്റെ ബൈക്ക് ബാക്കിയായപ്പോള്‍ രാത്രിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ ഞാന്‍ ആദ്യം ഡയല് ചെയ്തത് (www.evisionnews.in) നിന്റെ നമ്പറിലേക്കായിരുന്നു. കീലോമീറ്ററപ്പുറത്തുനിന്ന് ഓടി വന്ന് എന്നെ വീട്ടിലെത്തിച്ച നിന്റെ ആ നല്ല മനസ്സിന് ഞാനെന്നും ഹൃദയത്തില്‍ നിന്ന് നന്ദി പറയാറുണ്ട്.
ആബി....കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍...കാസര്‍കോട്ടോ പതിവുകലാപത്തിന് ഒരു ഇര എന്നതിനപ്പുറം എന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു അത് എന്ന സത്യം എനിക്ക് അറിഞ്ഞതേയില്ല...പിന്നെ പിന്നെ...മരിച്ചത് എന്റെ പ്രിയപ്പെട്ട ആബിയാണെന്ന സത്യം ആരൊക്കെയോ പറയുമ്പോഴും അത് നീ ആയിരിക്കില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിച്ചതും ആഗ്രഹിച്ചതും..
ഒടുവില്‍ ആസ്പത്രി മോര്‍ച്ചറയില്‍ നീ ചലനമറ്റ് കിടക്കുന്നത് കണ്ടപ്പോള്‍ വിങ്ങിപ്പോയ എന്റെ ഹൃദയം ഇപ്പോഴും നിലവിളിച്ചുകൊണ്ടിരിക്കുന്നു...
പരിചയപ്പെടുന്ന ഓരോരുത്തര്‍ക്കും നീ ഒരു പരിചയക്കാരനെന്നതിലപ്പുറം കൂട്ടുകാരന് തന്നെയായിരുന്നു. അതാണ് നിന്റെ വിലാപ യാത്രയില്‍ കണ്ട ദു:ഖം...
നീ ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രപോകുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഒരു നാട് മൊത്തം വിതുമ്പുന്നുണ്ടായിരുന്നു.വളരെ ചെറിയപ്രായത്തില്‍തന്നെ നീ പതിവിലേറെ പക്വത കാണിച്ചിരുന്നു...
ഒരു പുരുഷായുസില്‍ ചെയ്തുതീര്‍ക്കേണ്ട ഒരുപാട് നന്മകള് നീ ചെറിയ പ്രായത്തില്‍ തന്നെ ചെയ്തു തീര്‍ത്തിരുന്നു...എന്താട, നീ മരണത്തെ മുന്‍കൂട്ടി കണ്ടിരുന്നോ...
പ്രിയപ്പെട്ട ആബി...രാത്രിയില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍, മനസ്സ് വല്ലാത്ത ദു:ഖത്തിലേക്ക് പോകുമ്പോള്‍ സാരമില്ലട ഒക്കെ ശരിയാകുമെന്ന് പറയാന്‍ ഇനി നീ ഇല്ലല്ലോ എന്ന സത്യം എന്നെ വല്ലാതെ കരയിപ്പിക്കുന്നു
-ഒരു സുഹൃത്ത്
-ഒരു സുഹൃത്ത്

സുഹൃത്തിനു നന്മകൾ നേരുന്നു ... ആബിന്റെ പരലോക മോക്ഷത്തിനും
ReplyDelete