കാസര്‍കോട്:(www.evisionnews.in) പുതിയ മഞ്ചേശ്വരം താലൂക്കിന്റെ ആസ്ഥാനമായ ഉപ്പള ടൗണ്‍ ഉള്‍കൊള്ളുന്ന മംഗല്‍പാടി പഞ്ചായത്തിന്റെ സമഹ്ര വികസനത്തിന് ഊന്നല്‍ നല്‍കിയും ജനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചും ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കി കൊണ്ടുമുള്ള സുതാര്യ ഭരണത്തിന് നേതൃത്വം നല്‍കാന്‍ പുതുയ പഞ്ചായത്ത് ഭരണ സമിതി ബദ്ധശ്രദ്ധമായിരക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശഷാഹുല്‍ ഹമീദ് ബന്തിയോട്. ഇ-വിഷന്റെ പ്രസിഡണ്ട് പറയട്ടെ എന്ന പരിപാടിയില്‍ മനസ്സു തുറക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്കും തിരിച്ചും ദേശിയപാത കടന്ന് പോകുന്ന ജില്ലയിലെ പ്രമുക പഞ്ചായത്തുകളില്‍ ഒന്നാണിത്.ഭാഷകളുടേയം സാസംകാരങ്ങളുടേയും സമന്വയ സംഗമത്തിന്റെ നിരവധി ചിഹ്നങ്ങളുടെ നാടും കൂടിയാണിത്. തലപ്പാടിയിലെ സംസ്ഥാന കവാടം കഴിഞ്ഞാല്‍ ആദ്യം കാണുന്ന ചെറുപട്ടണം. മുന്‍കാല യു.ഡി.എഫ് ഭരണസമിതികള്‍ തുടക്കമിട്ട പദ്ധതികള്‍ പൂര്‍ത്തീകരിച്ചു പുതിയത് നടപ്പിലാക്കിയും ഗ്രാമപഞ്ചായത്ത് ഭരണ സംവിധാനത്തോട് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാനാണ് തന്റെ ശ്രമം.ഷാഹുല്‍ ഹമീദ് പറഞ്ഞു.
ഉപ്പള ടൗണ്‍ കേന്ദ്രീകരിച്ചുള്ള വികസനം ഉള്‍പ്രദേശങ്ങളിലുമെത്തിക്കാനുള്ള യത്‌നങ്ങള്‍ക്ക് ഭരണ സമിതി മുന്‍ഗണന നല്‍കും.മുഴുവന്‍ വാര്‍ഡുകളിലും സര്‍വ്വേ നടത്തി ഭവന രഹിതര്‍ക്ക് ജില്ലാ-ബ്ലോക്ക് പഞ്ചാത്തുകളുടെ സഹായത്തോടെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. അന്യം നിന്നു പോവുന്ന കാര്‍ഷികവൃത്തികളില്‍ സജീവമായി ഇടപെടാനുള്ള ബോധവത്കരം നടത്തുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതികളില്‍ പെടുത്തി ജൈവകൃഷി പ്രോത്സാഹിപ്പിക്കും .ഇങ്ങനെ ഉല്പാതിക്കുന്ന കാര്‍ഷിക വിളകള്‍ കുടുംബശ്രി മുഖേന വിപണനം നടത്തും. ഇതിലൂടെ സ്ത്രീശാക്തീകരണം ശക്തമാക്കും.ശാഹുല്‍ ഹമീദ് ഉറപ്പ് നല്‍കുന്നു.

Post a Comment
0 Comments