കാസര്‍കോട്:(www.evisionnews.in) ജില്ലയിലെ കുട്ടികള്‍ എല്ലാ രംഗത്തും ടാലന്റാണ്, പക്ഷേ അവസരങ്ങള്‍ ഇവിടെ ഇല്ലാത്തത് കാരണം വളരാനുള്ള സാഹചര്യം ഇല്ലാതാകുന്നുവെന്ന് രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ തളങ്കര ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. ഞാനടക്കമുള്ള പലരും എറണാകുളത്ത് പോയാണ് ക്രിക്കറ്റ് പരിശീലനം നേടിയത്.
ജില്ലയിലെ പുതിയ തലമുറ മികച്ച പരിശീലനം ലഭിച്ചാല്‍ ഉന്നത തലം കീഴടക്കുമെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. ഫുഡ്‌ബോളിനേയും ക്രിക്കറ്റിനേയും ഏറെ ഇഷ്ടപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ സ്‌പോര്‍ട്‌സ് അക്കാദമി അനിവാര്യമാണ്. ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സി അണയുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്‌നം അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. ജന്മനാടായ തളങ്കരയെ എന്നും പേരിനോടൊപ്പം എഴുതി ചേര്‍ക്കുമെന്നും തളങ്ങരയുടെ പേരില്‍ അറിയപ്പെടാനാണ് താല്‍പര്യമെന്നും അസറുദ്ധീന്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മുഹമ്മദ് അസറുദ്ധീന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന 1994 ലാണ് ഞാന്‍ ജനിച്ചത്.അസ്ഹറുദ്ധാന്‍ ഫാന്‍ ആയിരുന്ന മൂത്ത ജേഷ്ഠന്‍ ഖമറുദ്ധീനാണ് എനിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അസ്ഹറുദ്ധീന്റെ പേര് നല്‍കിയത്. വീട്ടുകാര്‍ക്കെല്ലാം ക്രിക്കറ്റ് താരമാക്കാനുള്ള താല്‍പര്യം ചെറുപ്പത്തിലെ ഉണ്ടായിരുന്നു.5ാം ക്ലാസ് മുതല്‍ തന്നെ ഞാന്‍ ജില്ലാ ടീമില്‍ കളിച്ചിരുന്നു.എന്റെ ഉമ്മയുടെ സ്വപ്‌നമായിരുന്നു രജ്ഞിയില്‍ കളിക്കുക എന്നത്.അത് നേടി. പക്ഷേ ഇത് കാണാണ്‍ ഉമ്മയില്ലാതെ പോയി എന്ന ദു:ഖം എന്നെ വല്ലാത്തെ വേദനിപ്പിക്കുന്നു.
കഠിനാദ്വാനം ഉണ്ടായാലെ ഉന്നതിയിലെത്താന്‍ പറ്റുകയുള്ളു.7 വര്‍ഷത്തിന് ശേഷം നാട്ടില്‍ നബിദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇപ്രാവശ്യമാണ് അവസരം കിട്ടിയത്. ചില ലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടി പലതും ഒഴിവാക്കേണ്ടി വരുമെന്നും കാസര്‍ക്കോട്ടെ പുതിയ തലമുറക്കുള്ള ഉപദേശമായി അസഹറുദ്ധീന്‍ പറഞ്ഞു.
എറണാക്കുള്ളത്തെ സീക്രട്ടഹാര്‍ട്ട് കോളേജില്‍ ബി.എ ഇംഗ്ലീഷ് പഠിക്കുകയും തേവരയിലെ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലനവും നേടിവരുന്നു.
മിറ്റ് ദ ഗസ്റ്റില്‍ മാനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, ഡയറക്ടര്‍ എം.എ നജീബ്, സ്വഫ്‌വാന്‍ ചെടേക്കാല്‍ സംബന്ധിച്ചു
keywords : kasaragod-plat\yer-foodbal-cricket-azharudheen-meet-the-press
keywords : kasaragod-plat\yer-foodbal-cricket-azharudheen-meet-the-press

Post a Comment
0 Comments