ബോവിക്കാനം: (www.evisionnews.in) കഴിഞ്ഞ ദിവസം രാത്രി ബോവിക്കാനം ടൗണിലെത്തി കടകള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ട ആദൂര്‍ എസ്.ഐ കെ.വി സന്തോഷിന്റെ അഴിഞ്ഞാട്ടത്തെ വെള്ളപൂശാന്‍ ശ്രമം. എസ്.ഐയുടെ തോന്നിവാസത്തെ ന്യായീകരിച്ചുകൊണ്ട് ഒരു വിഭാഗം ആളുകള്‍ വാട്‌സ്‌ആപ്പിലൂടെ വ്യാജ സന്ദേശം പടച്ചുവിടുന്നു. എസ്.ഐ ചെയ്‌തത് ശരിയാണെന്ന രീതിയിലുള്ള മെസേജിന്റെ ഉറവിടത്തെക്കുറിച്ച് നാട്ടുകാരും വ്യാപാരികളും ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് ആദൂര്‍ എസ്.ഐ സന്തോഷ് ബോവിക്കാനത്തെ കടകളിലെത്തി അഴിഞ്ഞാടി സാധനസാമഗ്രികള്‍ നശിപ്പിച്ചത്. ഇതു കടത്ത പ്രതിഷേധനത്തിന് വഴിവെച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നിരുന്നു. വ്യാപാരി വ്യവസായി ഏകപോന സമിതി അടിയന്തിരമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എസ്.ഐയെ സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
എസ്.ഐയുടെ ഹീനകൃത്യത്തിനെതിരെ ഡിജിപി, ജില്ലാ പോലീസ് മേധാവി, അഭ്യന്തര മന്ത്രി, പോലീസ് കംപ്ലന്റ് അതോറിറ്റി സെല്‍ എന്നിവയ്‌ക്കു പരാതിയും നല്‍കി. എസ്.ഐയുടെ ഭീഷണിക്കും തെറി അഭിഷേകത്തിനും ഇരയായ ബേക്കറി നടത്തുന്ന ബോവിക്കാനത്തെ പ്രദീപിന്റെ ഭാര്യ സനൂഷ വനിത കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞതോടെ എസ്.ഐയുടെ നിര്‍ദ്ദേശപ്രകാരം ഒരു സംഘം ആളുകളാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശം പടച്ചുവിട്ടത് എസ്.ഐയുടെ അഴിഞ്ഞാട്ടത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.
Keywords: bovikanam-

Post a Comment
0 Comments