Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രത സംഗമം ഡിസംബര്‍ 10ന്

കാസര്‍കോട് (www.evisionnews.in): നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സംഘ് പരിവാര്‍ ശക്തികളുടെയും മനുഷ്യവാകാശ ധ്വംസനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് 'യുവ ജാഗ്രത സംഗമം' സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

രാജ്യത്ത് സ്വാതന്ത്രത്തോട് കൂടി ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഇല്ലാതാക്കി കഴിക്കുന്ന ഭക്ഷണവും, ധരിക്കുന്ന വസ്ത്രവും, ചെയ്യുന്ന ജോലിയും എന്തായിരിക്കണമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ തീരുമാനിക്കുകയും അതിന് പ്രേരണ നല്‍കുന്ന തീരുമാനങ്ങള്‍ കൈ കൊണ്ട് രാജ്യത്തെ ജനങ്ങളെ രണ്ടായി തരം തിരിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് യുവ ജാഗ്രത സംഗമം സംഘടിപ്പിക്കുന്നത്.

പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പ്രകടനവും പൊതുയോഗങ്ങളും നടത്തും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്താന്‍ ഇടത് ബി.ജെ.പി അവിശുദ്ധ കൂട്ട് കെട്ടുകള്‍ ഉണ്ടായിട്ടും ജില്ലയില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞത് മുസ്ലിം ലീഗിന്റെ മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പഴയ കാല മുസ്ലിം ലീഗ് നേതാവായിരുന്ന കെ എസ് സുലൈമാന്‍ ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സയ്യിദ് ഹാദി തങ്ങള്‍, എ.കെ ആരിഫ്, ശാഹുല്‍ ഹമീദ് ബന്ദിയോട് , ഹാരിസ് പട്ട്‌ള, ടി.ഡി കബീര്‍, ഹക്കിം മീനാപ്പീസ്,സഹീര്‍ ആസിഫ്, സി എ അഹ്മദ് കബീര്‍,ഉമ്മര്‍ അപ്പോളോ, റഹ്മാന്‍ ആരിക്കാടി, സെഡ് എകയ്യാര്‍, ഖാലിദ് പച്ചക്കാട്, ഹനീഫ് ബന്ദിയോട്, എം.എ നജീബ്, റഹൂഫ് ബാവിക്കര, എന്‍ എ താഹിര്‍, മന്‍സൂര്‍ മല്ലത്ത്, നൗഷാദ് കൊത്തിക്കാല്‍, ഹാരിസ് ബാവ നഗര്‍, ഹാഷിംബംബ്രാണി, ഉസാമ പള്ളംങ്കോട് സംബന്ധിച്ചു.


Keywords: kasaragod-news-muslim-yout-league-december-10

Post a Comment

0 Comments

Top Post Ad

Below Post Ad