മഞ്ചേശ്വരം (www.evisionnews.in): സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അനധികൃതമായി സംഭരിച്ച നൂറിലേറെ ലോഡ് മണല്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ചേശ്വരം കെദമ്പാടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മണല്‍ സംഭരിച്ച് സൂക്ഷിച്ചത്. മണലിന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച പരിശോധന രാവിലെ അഞ്ച് മണിവരെ നീണ്ടു. കര്‍ണാടകയില്‍ നിന്നും കേരള തീരങ്ങളില്‍ നിന്നും രാത്രി കാലങ്ങളില്‍ കടള്ളക്കടത്തായി ഊടുവഴികള്‍ കേന്ദ്രീകരിച്ച് വന്‍ മണല്‍ മാഫിയ മഞ്ചേശ്വരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ഏറ്റവും വലിയ മണല്‍ ശേഖരം കണ്ടെത്താനായത്.
Keywords: Kasaragod-manjeshwer-police-manal-vetta-kallakkadath
Post a Comment
0 Comments