Type Here to Get Search Results !

Bottom Ad

സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയക്ക് തയ്യാര്‍: രാജ്‌നാഥ് സിംഗ്


ഡല്‍ഹി: (www.evisionnews.in) പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്ന സാഹിത്യകാരന്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കാതെ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുകയാണ് ചെയ്യേണ്ടത്. ഇപ്പോഴത്തെ പ്രതിഷേധ രീതിക്ക് പിന്നില്‍ മറ്റ് എന്തോ ഉണ്ടെന്ന് സംശയിക്കുന്നു. സംസ്ഥാനങ്ങളിലെ ക്രമസമാധാന പ്രശ്‌നത്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കെതിരെ സാഹിത്യകാരന്‍മാരും ചലച്ചിത്രകാരന്‍മാരും ശാസ്ത്രജ്ഞരും അവാര്‍ഡുകള്‍ തിരിച്ച് നല്‍കിയതിന് പിന്നാലെ ചരിത്രകാരന്‍മാരും അവാര്‍ഡ് തിരിച്ച് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ദാദ്രി കൊലപാതകത്തിലും കശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെ ഉണ്ടായ മഷി പ്രയോഗത്തിലും പ്രതിഷേധിച്ചാണ് നടപടി. നയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ കായികമായി നേരിടന്നത് അംഗീകരിക്കാനാവില്ലെന്ന് സാഹിത്യകാരന്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. പരമ്പരാഗതമായി രാജ്യത്തിന്റെ മുഖമുദ്രയായിരുന്ന ബഹുസ്വരതയും ആവിഷ്‌കാരസ്വാതന്ത്രവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണമെന്ന് സാഹിത്യകാരന്‍മാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രശസ്ത ശാസ്ത്രജ്ഞന്‍ പിഎം ഭാര്‍ഗവ പത്മ പുരസ്‌കാരം തിരിച്ച് നല്‍കിയിരുന്നു.

keywords: writers-discussion-rajnath-singh-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad